തിരുവനന്തപുരം :തുർക്കിയിലെയും സിറിയയിലും ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അപകടത്തിൽ മരണമടഞ്ഞവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുർക്കിയിലും സിറിയയിലും സർക്കാർ സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഇരുരാജ്യങ്ങളിലുമായി ഭൂചലനത്തില്‍ ഇതുവരെ 7,900ലധികം ആളുകള്‍ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
20,000 പേര് മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.
തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
തുർക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു