മാർച്ച് ഒന്നു മുതൽ കോന്നിയിലെ ദീർഘദൂര ബസ് സർവീസുകൾ പുനരാരംഭിക്കും : മന്ത്രി ആന്റണി രാജു

കോന്നി : കോന്നിയിൽ നിന്നുള്ള ദീർഘദൂര ബസ് സർവീസുകൾ മാർച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ബസ് സർവീസുകൾ നിലച്ചതിനെ സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി ഉറപ്പ് നൽകിയത്.
കോവിഡിനെ തുടർന്ന് നിർത്തലാക്കിയിരുന്ന തണ്ണിത്തോട് പഞ്ചായത്തിലെ തണ്ണിത്തോട്ടിൽ നിന്നും ഗുരുവായൂരിലേക്കുള്ള സർവീസും, കോട്ടയത്ത് നിന്നുള്ള ആങ്ങമുഴി സർവീസുമാണ് പുനരാരംഭിക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്ന ഈ ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമാകും. ആങ്ങമൂഴിയിൽ നിന്നും എരുമേലി വഴി കോട്ടയം പോകുന്ന സർവീസും
കരിമാൻതോട് നിന്നും കോന്നി -പൂങ്കാവ് -പ്രമാടം വഴി പത്തനംതിട്ട കോട്ടയം അങ്കമാലി വഴി തൃശ്ശൂർ പോകുന്ന സർവീസുകളുമാണ് ആരംഭിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.