ന്യൂഡൽഹി: വിവാദമായ കർഷക ബിൽ പിൻവലിച്ചെങ്കിലും , സമരം ശക്തമായി തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്തെങ്കിലും, തീരുമാനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രവുമായുള്ള ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനും യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. അതേ സമയം കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാരും തുടങ്ങി.
അടുത്ത ബുധനാഴ്ച്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അംഗീകാരം നൽകാനാണ് നീക്കം.