അമ്മയുടെ നഗ്ന ഫോട്ടോ കാട്ടി മകളിൽ നിന്നും പണം തട്ടാൻ ശ്രമം : തിരുവല്ലയിൽ തട്ടിപ്പിന് ശ്രമിച്ച റാന്നി സ്വദേശി അറസ്റ്റിൽ ; പണം ആവശ്യപ്പെട്ടത് നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

തിരുവല്ല : അമ്മയുടെ നഗ്ന ഫോട്ടോ കാട്ടി , മകളിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ റാന്നി സ്വദേശി അറസ്റ്റിൽ. റാന്നി സ്വദേശിയായ സാജന്‍ (52) ആണ് അറസ്റ്റിലായത്. പെരുംതുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന നാലുകോടി സ്വദേശിനിയായ മകള്‍ സ്മിത നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മുബൈയിലെ വാപിയില്‍ സ്മിതയുടെ മാതാവും അറസ്റ്റിലായ സാജനും അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്നു. അന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് മകള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക്പ്രതി അയച്ചു നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടര്‍ന്നാണ് സ്മിത തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles