തൊടുപുഴ: പരാതിക്കാരനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ചർ വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ മുട്ടത്തെ ഫോറസ്റ്റ് റേഞ്ചറായ ലിബി ജോണി (38) നെയാണ് കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയായ പരാതിക്കാരന് വനം വകുപ്പിന്റെ കേസ് നിലവിലുണ്ടായിരുന്നു. ഈ കേസ് ഒഴിവാക്കുന്നതിലേയ്ക്കായി ഒരു ലക്ഷം രൂപ ലിബി ജോൺ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. തുടർന്നു, പരാതിക്കാരൻ വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിനെ കണ്ട് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നൽകി പൗഡർ പുരട്ടിയ നോട്ട്, ബുധനാഴ്ച വൈകിട്ട് 08.45 ന് തൊടുപുഴ മുട്ടത്തെ ക്വാർട്ടേഴ്‌സിൽ വച്ച് കൈപ്പറ്റുന്നതിനിടെ പ്രതി പിടിയിലാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോട്ടയം വിജിലൻസ് സംഘം പിടികൂടുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ലിബി ജോണി. കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയിരുന്നു.