മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്

ദില്ലി: മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നായിരുന്ന വാജ്പേയിയാണ് ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിസ്ഥാനമേകിയത്. സംഘപരിവാറില്‍ അടിയുറച്ച്‌ നിൽക്കുമ്പോഴും എതിർ ആശയങ്ങളെ അംഗീകരിക്കാനുള്ള മെയ് വഴക്കമാണ് പ്രതിസന്ധികള്‍ക്കിടയിലും കൂട്ടുകക്ഷി സർക്കാരിനെ മുന്നോട്ട് നയിക്കാൻ വാജ്പേയിയെ സഹായിച്ചത്.

Advertisements

1996 മേയ് 16 നാണ് എ ബി വാജ്പേയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ഇത്. സംഘപരിവാറിലൂടെ വളർന്നു വന്ന ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 13 ദിവസമേ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളൂ. എങ്കിലും ബിജെപിയെ പിന്നിട് ഇന്ത്യയുടെ ഒന്നാമത്തെ പാർട്ടിയായി വളർത്തുന്നതില്‍ ആദ്യ വാജ്പേയി മന്ത്രിസഭ അണികള്‍ക്ക് ഊർജ്ജം നല്‍കി. ജനസംഘവും ജനതാപാർട്ടിയും പരീക്ഷിച്ച ശേഷം സംഘപരിവാറിൻ്റെ രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി മാറിയത് 1980 ലാണ്. സ്ഥാപക പ്രസിഡൻ്റായ എബി വാജ്പേയി, ഒരിക്കല്‍ താമര വിരിയും എന്ന് മുംബൈയിലെ ശിവജി പാർക്കില്‍ പ്രവചിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കവിത തുളുമ്പുന്ന വാക്കുകളിലൂടെ വാജ്പേയി കോറിയിട്ടത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അടല്‍ ബിഹാരി വാജ്പേയി ജനിച്ചത്. അധ്യാപകനും കവിയുമായ അച്ഛൻ കൃഷ്ണ വാജ്പേയി കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചു. 1939ല്‍ പതിനഞ്ചാം വയസ്സിലാണ് വാജ്പേയി ആർഎസ്‌എസുമായി അടുത്തത്. ഇരുപതാം വയസില്‍ മുഴുവൻ സമയ പ്രചാരകനായി. 1957ല്‍ നേപ്പാള്‍ അതിർത്തിയിലെ ബല്‍റാംപൂരില്‍ നിന്ന് ലോക്സഭയിലെത്തി. 2009 വരെ തുടർന്ന പാർലമെൻ്ററി ജീവിതം അവിടെ തുടങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടവും ജയില്‍വാസവും വാജ്പേയി എന്ന നേതാവിൻറെ സ്വീകാര്യത ഉയർത്തി. ജനതാസർക്കാരില്‍ വിദേശകാര്യമന്ത്രിയായി. 1996ല്‍ 161 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ക്ഷണം കിട്ടിയത്. സംഖ്യ ഉറപ്പിക്കാനാകില്ല എന്ന് വ്യക്തമായതോടെ അദ്ദേഹം രാജിവച്ചിറങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.