ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുലുക്കാൻ പറ്റില്ല :  എ കെ ബാലൻ

തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ പ്രതികരിച്ച്‌ മന്ത്രി എ.കെ.ബാലൻ. ഇതിലും വലിയ കുരുക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടന്നാല്‍ കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് നേതാക്കള്‍ ആയിരിക്കുമെന്നും എ.കെ.ബാലൻ. 

Advertisements

12ന് കോടതി കേസ് പരിഗണിക്കാൻ ഇരിക്കവേയാണ് വീണ സ്റ്റേ കൊടുത്തതെന്നും അല്ലാതെ കേസില്‍ ആശങ്കയുള്ളതുകൊണ്ടല്ലെന്നും പറഞ്ഞ ബാലൻ കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് ആയിരിക്കുമെന്നും ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുലുക്കാൻ പറ്റില്ലെന്നും കൂട്ടിച്ചേർത്തു.അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയമെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles