ഡല്‍ഹി : ദേവികുളം എംഎല്‍എ എ. രാജയ്ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കേസില്‍ എതിര്‍കക്ഷി ഡി കുമാര്‍ സുപ്രീംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി.
Advertisements
1950നു ശേഷമാണ് രാജയുടെ പൂര്‍വികര്‍ കേരളത്തിലെത്തിയതെന്നും അതുകൊണ്ട് രാജയ്ക്ക് കേരളത്തിലെ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജയും മാതാപിതാക്കളും ക്രിസ്തുമതം സ്വീകരിച്ചവരാണ്. വിശ്വാസി എന്ന നിലയില്‍ തന്നെയാണ് ജീവിച്ചത്. രാജയുടെ വിവാഹം നടന്നത് ക്രിസ്തുമത ആചാരപ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ഹൈക്കോടതി വിധിക്കെതിരേയുള്ള എ. രാജയുടെ അപ്പീല്‍ സുപ്രീംകോടതി 26നു പരിഗണിക്കും.