പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ ശമ്പള കരാർ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിട്ടും നാളിതുവരെയായി സർക്കാരിന് ശമ്പള വർദ്ധനവ് നടത്താൻ കഴിഞ്ഞിട്ടില്ല, തോട്ടം തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കാതെ കേരളത്തിലെ തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നു തോട്ടം തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി.
തൊഴിലാളികളുടെ ശമ്പള വർദ്ധനവിനു വേണ്ടി നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ടും, 700- രൂപയാക്കി ശമ്പളം വർദ്ധിപ്പിക്കുക, ഗ്രാറ്റിവിറ്റി 30 ദിവസം ആക്കി വർദ്ധിപ്പിക്കുക ,തൊഴിൽ കരം പിടിക്കുന്ന നടപടി പിൻവലിക്കുക ,തോട്ടം തൊഴിലാളികൾക്കും, ജീവനക്കാർക്കും പ്രത്യേക ഭവന പദ്ധതി ആരംഭിക്കുക, തുടങ്ങിയ 23 ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു .,ജില്ലാ പ്രസിഡൻറ് ഹരികുമാർ പൂതങ്കര അധ്യക്ഷതവഹിച്ചു. നേതാക്കളായ പി കെ ഗോപി ,അങ്ങാടിക്കൽ വിജയകുമാർ, വി എൻ ജയകുമാർ ,എ ഡി ജോൺ, സജി കെ സൈമൺ,എം ആർ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.. ലേബർ ഓഫീസിലേക്കുള്ള മാർച്ച് മിനി സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഐഎൻടിയുസി നേതാക്കളായ സി കെ അർജുനൻ, ജി ശ്രീകുമാർ ,അജിത്ത് മണ്ണിൽ ,എഫാറൂഖ്, ഷാജി വായ്പൂര്, എസ് ബിജുമോൻ, ജയരാജ് കല്ലേലിൽ ,ഷിബു എരുമേലി , ഷാനി ഇളമണ്ണൂർ, അനിൽ മണിയാർ,ജെയിംസ് ളാഹ, ബിജു പുളിമൂട്ടിൽ എന്നിവർ എന്നിവർ നേതൃത്വം നൽകി.
തോട്ടംതൊഴിലാളി ഐഎൻടിയുസി ഫെഡറേഷൻറെ നേതൃത്വത്തിൽ ലേബർ ഓഫീസ് മാർച്ചും ധർണയും നടത്തി
Advertisements