മാധ്യമ പ്രവര്‍ത്തകയുടെ അവകാശത്തെ കുറിച്ചു വാദിക്കുന്നവര്‍ ആര്‍ഷോയുടെ അവകാശത്തെ കുറിച്ച്‌ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട് ; എ.എ റഹീം എം.പി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകയുടെ അവകാശത്തെ കുറിച്ചു വാദിക്കുന്നവര്‍, ആര്‍ഷോ എന്നയാള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്‌ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. ഭരണഘടന ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാൻ അവകാശം നല്‍കുന്നു. കെ എസ് യുവിന്റെ ആരോപണം അതേപോലെ കാണിച്ചതല്ലാതെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മറ്റൊന്നും ചെയ്തില്ലെന്ന വാദം തെറ്റാണെന്നും എഎ റഹീം അവകാശപ്പെടുന്നു.

Advertisements

കെ എസ് യുക്കാര്‍ വിളിച്ചു പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കില്‍ അപ്പോള്‍ തന്നെ ആരോപണം തെറ്റാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ കെ എസ് യുക്കാര്‍ കാണിച്ച രേഖ വ്യാജമെങ്കില്‍ അത് ജനങ്ങളോട് പറയാനും ബാധ്യതയില്ലേയെന്ന് ചോദിക്കുന്ന എസ്എഫ്‌ഐ നേതാവ് ആര്‍ഷോ ഏത് വര്‍ഷമാണ് പഠിക്കുന്നതെന്ന് അറിയാൻ ക്യാംപസിലെ നാലാളുകളോട് വെറുതെ തിരക്കിയാല്‍ മതിയായിരുന്നുവെന്നും പ്രസ്താവനയിലൂടെ റഹീം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles