ന്യൂസ് ഡെസ്ക് : മാനസികാരോഗ്യത്തെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുന്നയാളാണ് ബോളിവുഡ്താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാൻ. വിഷാദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും തെറാപ്പി സ്വീകരിച്ചതിനുശേഷമുള്ള മാറ്റങ്ങളേക്കുറിച്ചുമൊക്കെ ഇറ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ആമിര്‍ പങ്കുവെക്കുന്ന വീഡിയോ ശ്രദ്ധനേടുകയാണ്. അടുത്തിടെയാണ് ഇറയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പുറത്തുവന്നത്.
മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചാണ് മകള്‍ക്കൊപ്പമിരുന്ന് ആമിര്‍ പങ്കുവെച്ചിരിക്കുന്നത്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വിദഗ്ധസഹായം തേടാൻ ഒട്ടും മടികാണിക്കരുതെന്നു പറയുകയാണ് ആമിര്‍. വര്‍ഷങ്ങളായി താനും ഇറയും തെറാപ്പി സ്വീകരിക്കുന്നുണ്ടെന്നും ആമിര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങള്‍ക്ക് തനിച്ചുചെയ്യാൻ കഴിയാത്ത നിരവധികാര്യങ്ങള്‍ ജീവിതത്തിലുണ്ടാകും. അതിനായി നിങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായവും വേണ്ടിവന്നേക്കാം. അതായത് വിദഗ്ധസഹായം. അതുതേടാൻ ഒട്ടും മടികാണിക്കേണ്ട കാര്യമില്ല- ആമിര്‍ പറയുന്നു.
വര്‍ഷങ്ങളായി താൻ തെറാപ്പി സ്വീകരിക്കുന്നുണ്ടെന്നും ജീവിതത്തില്‍ കഠിനമാര്‍ന്ന സമയമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തെറാപ്പി സ്വീകരിക്കണമെന്നും ആമിര്‍ പറയുന്നുണ്ട്.
സ്കൂളിലും പാര്‍ലറിലും പോവുകയും പ്ലംബറിനെ വിളിക്കുകയുമൊക്കെ ചെയ്യുന്നത് ആ മേഖലയില്‍ അവര്‍ വിദഗ്ധപരിശീലനം ലഭിച്ചിട്ടുള്ളതുകൊണ്ടാണ്. അതുപോലെതന്നെ മനസ്സിന് അസുഖം ബാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്. സമ്മര്‍ദമോ, ടെൻഷനോ എന്തുതന്നെ അനുഭവപ്പെട്ടാലും ആവശ്യമെങ്കില്‍ സഹായം തേടണമെന്നും അതില്‍ മടി വിചാരിക്കരുതെന്നും ആമിര്‍ പറയുന്നു.
തനിക്ക് സ്വയം ദേഷ്യം തോന്നിയിരുന്നുവെന്നും മക്കള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമ ഉപേക്ഷിക്കുമായിരുന്നുവെന്നും ആമിര്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്ന് തെറാപ്പിസ്റ്റിനെ കണ്ടതിനുശേഷമാണ് ജീവിതം മെച്ചപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.