അത്ഭുതങ്ങളുടെ എണ്ണം പറഞ്ഞ ഷോട്ടുകൾ ഇനിയില്ല ; ക്രിക്കറ്റിൽ ഡിവില്ലിയേഴ്സ് ഷോ അവസാനിച്ചു ; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം

ദക്ഷിണാഫ്രിക്ക : എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018 ൽ ഡിവില്ലിയേഴ്സ് വിരമിച്ചിരുന്നു.നിലവിൽ എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന പ്രഖ്യാപനവുമായാണ് ഡീവില്ലിയേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ഇനി ‘ഡിവില്ലിയേഴ്സ് ഷോ’ ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു എ ബി ഡി.

Advertisements

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്.
17 വർഷത്തോളം നീളുന്ന വർണാഭമായ കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Hot Topics

Related Articles