ശബരിമല:എല്ലാ റോഡുകളിലേയും ഗതാഗതം പുന:സ്ഥാപിച്ചു

പത്തനംതിട്ട: ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട് – പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് സാധാരണനിലയിലായത്.

അതേസമയം അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

Hot Topics

Related Articles