കോഴിക്കോട്: കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസംപഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ് കുടിച്ച് പൊള്ളലേറ്റിരുന്നു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്.ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.
ബീച്ചിലും പരിസരത്തുമായി ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തോതില്‍ ആസിഡ് ഉപയോഗിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് ബീച്ചിലും പരിസരത്തും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാങ്ങ, പപ്പായ, കക്കിരി, പേരക്ക, കാരറ്റ്, പൈനാപ്പിള്‍, നെല്ലിക്ക, മുളക് തുടങ്ങിയ എന്തും ഇവര്‍ ഉപ്പിലിട്ടതായി വില്‍ക്കും. പക്ഷേ പലതിലും യഥാര്‍ത്ഥ ഉപ്പിന്റെ സാന്നിധ്യമേ കാണില്ല. ദിവസങ്ങളോളം ജാറുകളില്‍ സൂക്ഷിക്കുന്ന ഇവയില്‍ പൂപ്പലും കേടും വരാതിരിക്കാന്‍ പൊട്ടാസ്യം ഡൈക്രോമറ്റ്, സോഡിയം പൊട്ടാസ്യം ഡൈക്രോമറ്റ് എന്നിവക്ക് പുറമെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡുകള്‍ പോലും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.