അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനം നീളും; കേസ് മാർച്ച് 18ന് വീണ്ടും പരിഗണിക്കും; റഹീമിനായി ജാമ്യാപേക്ഷ നൽകി

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനം നീളും. കേസ് മാർച്ച് 18ലേക്ക് മാറ്റി. കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നീളുന്ന സാഹചര്യത്തിൽ റഹീമിനായി ജാമ്യാപേക്ഷ നൽകി.

Advertisements

കോടതി നടപടികൾക്ക് കൂടുതൽ സമയമെടുക്കാനാണ് സാധ്യതയെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ. കോടതിയവാശ്യപ്പെട്ടത് പ്രകാരം ഗവർണറേറ്റ് ഇടപെട്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണ് കേസിന്റെ ഹാർഡ് കോപ്പി ഹാജരാക്കുക. നേരത്തെയും പലതവണ കോടതി കേസ് മാറ്റിയത് വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു. ഹാർഡ് കോപ്പിയാവശ്യപ്പെട്ട സാഹചര്യത്തിൽ ഈ പരിശോധനയിലേക്കും കോടതി പോയാൽ ഇനിയും സമയമെടുക്കാനാണ് സാധ്യത.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയാണ് മോചനം നീളുന്ന സാഹചര്യത്തിൽ റഹീമിനായി ജാമ്യാപേക്ഷ നൽകിയത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കാണുകയും ചെയ്തു.  ഇന്ന് രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.  മോചനം സംബന്ധിച്ച വിധിയുണ്ടായില്ലെന്ന് മാത്രമല്ല, കേസ്  മാസം 18ലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.

Hot Topics

Related Articles