ന്യൂസ് ഡെസ്ക് : ജയില്‍ മോചിതനായി തിരിച്ചെത്തുന്ന അബ്ദുള്‍ റഹീമിന് ഉപജീവനത്തിനായി കട ഇട്ട് നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ. അതിനായുള്ള ലക്കി ഡ്രോ ദൗത്യം ആരംഭിച്ച് കഴിഞ്ഞെന്നും ഇനി ഉമ്മയേയും നോക്കി സമാധാനമായി അബ്ദുള്‍ റഹീം ജീവിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.അബ്ദുള്‍ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ജയില്‍ മോചിതനായി തിരിച്ച് വരുന്ന അബ്ദുള്‍ റഹീമിന് എന്‍റെ റോള്‍സ്റോയ്സ് കാറിന്റെ ഡ്രൈവറായി നിയമിക്കാനായിരുന്നു ആലോചന , പിന്നെ അത് മാറ്റി അബ്ദുള്‍ റഹീമിന് ഒരു കട ഇട്ട് കൊടുക്കാന്‍ തീരുമാനിച്ചു.ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. രക്ഷപ്പെടുത്തി ഇനി കഷ്ടപ്പെടുത്താൻ പാടില്ല. ഈ വരുന്ന 15 ന് ലക്കി ഡ്രോ ചാലഞ്ച് വെച്ചിരിക്കുകയാണ്. അന്ന് കിട്ടുന്ന പൈസ വെച്ചിട്ട് അതില്‍ നിന്ന് കട വെച്ച് കൊടുക്കും. ബാക്കി വരുന്ന പൈസ മറ്റ് ജീവകാരുണ്യ പ്രവർത്തനത്തിനായി നല്‍കും’, ബോബി ചെമ്മണ്ണൂർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ ബോബി ചെമ്മണ്ണൂരിന് അഭിന്ദന പ്രവാഹമാണ്. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനത്തിലേക്ക് ആദ്യം ഒരു കോടി നല്‍കിയത് ബോബി ചെമ്മണ്ണൂർ ആയിരുന്നു. ദയാധനം കണ്ടെത്താൻ ലക്കി ഡ്രോയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ 34 കോടിരൂപയ്ക്ക് മുകളില്‍ സമാഹരിച്ചത്..