ന്യൂസ് ഡെസ്ക് : ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന് . മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരുന്നു. പി എസ് റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പാടിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഗായിക അഭയ ഹിരണ്മയി.
ഒരു വര്‍ഷം മുന്‍പ് പാടിയ പാട്ട് വാലിബന് വേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നും അഭിമാനം തോന്നിയ നിമിഷമാണ് ഇതെന്നും അഭയ പറഞ്ഞു. ‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനമാണിത്. സംവിധായകന് പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്നു ഒരു വര്‍ഷം മുമ്ബ് ഈ പാട്ട് പാടാനായി അഭയയെ വിളിച്ചത്.പ്രശാന്തിന്റെ പാട്ടാണെന്ന് മാത്രമറിയാം. പാട്ട് പാടുക മാത്രമാണ് ധര്‍മ്മം, തന്നെ വിളിക്കുന്നത് ഏത് സിനിമയ്ക്കാണെന്ന് പോലും നോക്കാറില്ല എന്നാണ് അഭയ പറയുന്നത്.