ന്യൂഡൽഹി : ശോഭ സുരേന്ദ്രന് കാത്തിരുന്ന ദിനം വന്നെത്തി. പാര്‍ട്ടിയില്‍ സുരേന്ദ്രന് ഉള്‍പ്പെടെ കാലുവാരിയിട്ടും അവഗണിച്ചപ്പോഴും ശോഭ തളര്‍ന്നില്ല. തിരിച്ചടിക്കാന്‍ അവസരം നോക്കിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് സിപിഎമ്മിനെ അടിച്ച് തൂഫാനാക്കി കൈയ്യില്‍ കൊടുത്തു. സിപിഎമ്മിന് മാത്രം പണികൊടുത്തതല്ല പാര്‍ട്ടിയില്‍ തന്നെ ഒതുക്കിയവര്ക്കെല്ലാം കൂടി കൊടുത്ത പണിയാണ്. നിശബ്ദമായിരുന്ന് കൊണ്ട് വമ്ബന്‍ കളി കളിച്ചു ശോഭ. ആലപ്പുഴയില്‍ ശോഭ ഉണ്ടാക്കിയ ലീഡ് കേന്ദ്ര നേതാക്കളില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിരിക്കുകയാണ്. തൊട്ടുപിന്നാലെ വമ്ബന്‍ സര്‍പ്രൈസ് ശോഭയെ ഡല്‍ഹിക്ക് വിളിപ്പിച്ചു നേതൃത്വ. തൊട്ടടുത്ത നിമിഷം ഡല്‍ഹിയില്‍ പറന്നിറങ്ങി. ഇതോടെ കിളി പോയിരിക്കുന്നത് കെ സുരേന്ദ്രനാണ്. കേരളത്തിലെ ബിജെപി നേതാക്കളില്‍ അങ്ങ് കേന്ദ്രത്തില്‍ ചര്‍ച്ച ശോഭയെക്കുറിച്ച്. സുരേന്ദ്രപക്ഷത്തിന് ഇത് ക്ഷീണം ഉണ്ടാക്കുന്നു.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതല്ലെങ്കില്‍ ദേശീയ തലത്തില്‍ നിര്‍ണായക പദവി നല്‍കാനും സാധ്യതയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കാലാവധി നിലവില്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ശോഭ നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാതലത്തില്‍ ബിജെപി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ശോഭയെ സംസ്ഥാന അദ്ധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ അത് സുരേന്ദ്രപക്ഷത്തിന് കനത്ത തിരിച്ചടി. ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ.സി. വേണുഗോപാല്‍ വിജയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രന് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 2,99,648 വോട്ടായിരുന്നു ശോഭയ്ക്ക് ലഭിച്ചിരുന്നത്. 2019ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയ 1,87,729 വോട്ടില്‍നിന്നാണ് 2,99,648 ലേക്കെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴയില്‍ സിപിഎമ്മിന്റെ കനലൊരു തരി കെടുത്തിയത് ശോഭ സുരേന്ദ്രനാണ്. ഇടതിനെ വെള്ളംകുടിപ്പിച്ചു. ലോകസഭാ തെരഞെടുപ്പില് ഒരിക്കല്‍ കൂടി ബിജെപിയുടെ വോട്ട് റോക്കോര്ഡുകള് ശോഭാ സുരേന്ദ്രന് തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് ഇടത് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്റെ സ്വപ്നങ്ങള്‍. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന് മുന്നേറിയപ്പോള്‍ ബിജിപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്ത് വോട്ടാണ്. രണ്ട് നിയസമഭാ മണ്ഡലങ്ങളില്‍ ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മുമായുള്ള വിത്യാസം 200 താഴെ വോട്ടുകള്‍ മാത്രമാണ്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ആലപ്പഴയിലെ ത്രികോണ മല്‍സരത്തില്‍ കെ സി വേണുഗോപാല്‍ ജയിച്ചു കയറിത് 63,540 വോട്ടുകള്‍ക്കാണ്. മൂന്നാം തവണ കെ.സി ആലപ്പുഴ നീന്തിക്കടക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കെ സി വേണുഗോപാല്‍ തന്നെയാണ് ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ എ.എം ആരിഫിന് ജയം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചേര്‍ത്തലയും കായംകുളവും ഉള്‍പ്പെടെയുള്ള ചെങ്കോട്ടകള്‍ തകര്‍ന്നടിഞ്ഞു. സിപിഎം വോട്ടുകള്‍ വലിയ തോതില്‍ ചോര്‍ന്നു. ഇതില്‍ ഏറെയും പോയത് ശോഭ സൂരേന്ദ്രന്റെ കൈയിലേക്കെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.
ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ ആരിഫ് 16000 ത്തില്‍ പരം വോട്ട് ലീഡ് നേടിയെങ്കില്‍ ഇത്തവണ വേണുഗോപാല്‍ ഇവിടെ 869 വോട്ടിന്റെ ലീഡ് നേടി. സിപിഎമ്മിന്റെ മറ്റൊരു ചെങ്കോട്ടയായ കായംകുളത്തും വേണുഗോപാലിന് രണ്ടായിരത്തിന്റെ ലീഡ് കിട്ടി. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് എ എം ആരിഫ് തന്നെ സമ്മതിക്കുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാടും കായംകുളത്തും ശോഭ സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്തി. കരുനാഗപ്പള്ളിയിലും അമ്ബലപ്പുഴയിലും സിപിഎമ്മുമായുള്ള വിത്യാസം 200 വോട്ടിന് താഴെ മാത്രമാണ്. മറ്റൊരര്‍ഥത്തില്‍ എ എം ആരിഫിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയത് ശോഭയുടെ ഈ തേരോട്ടം തന്നെ. കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയായ ഹരിപ്പാട്ടെ കരുവാറ്റ, കുമാരപുരം, ചെറുതന പഞ്ചായത്തുകളില്‍ ശോഭ ലീഡ്ചെയ്തതും ശ്രദ്ധേയമാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ ഇതെന്ന സംശയവും ഇതുയര്‍ത്തുന്നുണ്ട്.
പലപ്പോഴും വലിയ വിടുവായത്തങ്ങള്‍ പറഞ്ഞ് ട്രോളന്മാരുടെ ചൂടറിഞ്ഞിട്ടുണ്ട് ശോഭ. എന്നാലും ഏല്‍പ്പിച്ച ജോളികള്‍ ഭംഗിയായി ശോഭ നിറവേറ്റും. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയര്‍ത്തുന്ന പതിവ് ആലപ്പുഴയിലും ആവര്‍ത്തിച്ചു. എസ്എന്‍ഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ചുളുവില്‍ രാഷ്ട്രീയക്കാരി ആയതല്ല എല്ലാം പൊരുതി നേടിയ നേട്ടങ്ങളാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാല്‍ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് എല്ലായ്പ്പോഴും അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തില്‍ നിന്നാണ്. കഞ്ഞിമാത്രം കുടിച്ച് അരവയര്‍ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛന് മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആര്‍എസ്എസിലെത്തി ബിജെപിയിലേക്ക്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസമാണ് ശോഭയുടെ കരുത്ത്.
പഠിക്കുമ്ബോള്‍ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയില്‍ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടില്‍ പഠിക്കുമ്ബോഴാണ് അച്ഛന് മരിക്കുന്നത്. ആറ് മക്കള്‍ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോള്‍ മോഡല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രന് ആറ്റിങ്ങലില്‍ എത്തിയത്. അതും മികച്ച വോട്ടുയര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പും അവഗണിച്ച് കഴക്കൂട്ടത്തേക്ക് ശോഭാ സുരേന്ദ്രന് എത്തി. ഒടുവില്‍, 2024 ല്‍ ആലപ്പുഴയിലും.