“സിറിയയിൽ വ്യോമാക്രമണം നടത്താൻ  ഇസ്രായേലിന്  മുന്നിൽ ഇനി ഒഴിവുകഴിവുകളില്ല”; നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി സിറിയൻ വിമത നേതാവ് ജുലാനി

ഡമാസ്കസ്: സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുമ്പോൾ മുന്നറിയിപ്പുമായി സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി. സിറിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നൽകിയത്. സിറിയയിൽ വ്യോമാക്രമണം നടത്താൻ  ഇസ്രായേലിന്  മുന്നിൽ ഇനി ഒഴിവുകഴിവുകളില്ല. ഐഡിഎഫ് ആക്രമണങ്ങൾ പരിധി കടന്നെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിൻ്റെ ന്യായങ്ങൾ ഇനി നിലവിലില്ല.

Advertisements

വർഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘർഷങ്ങൾക്കും ശേഷം തളർന്ന സിറിയൻ സാഹചര്യം പുതിയ സംഘർഷങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു. കൂടുതൽ നാശമുണ്ടാക്കുന്ന സംഘർഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴയ്ക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സിറിയയുടെ പുനർനിർമാണമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ രാജ്യത്തെ ഒരു ആക്രമണ വേദിയാക്കി മാറ്റിയതിന് പിന്നിൽ ഇറാനാണ്. എന്നാലും അവരുമായി ശത്രുതയുണ്ടാകാൻ ആ​ഗ്രഹിക്കുന്നില്ല. സിറിയയിലെ ഇറാൻ്റെ സാന്നിധ്യം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇറാനിയൻ ജനതയോട് ശത്രുതയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞങ്ങളുടെ പ്രശ്നം നമ്മുടെ രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന അവരുടെ നയങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധസമയത്ത് സിറിയൻ സിവിലിയന്മാരെ ലക്ഷ്യം വച്ചതിന് റഷ്യൻ സേനയെ അദ്ദേഹം കുറ്റപ്പെടുത്തിയെങ്കിലും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള അവസരമാണെന്നും എന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.