അബുദാബി: അബുദാബിയിൽ ഫ്ലാറ്റുകളിൽ വില്ലകളിലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരെ മുന്നറിയി പ്പുമായി അധികൃതര്‍. ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അബുദാബി നഗരസഭാ വകുപ്പ് മുന്നറിയിപ്പ് നല്കി.പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി “നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന കാമ്പയിനും അധികൃതര്‍ തുടക്കമിട്ടു. അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഈ സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.