നെല്ലു സംഭരണത്തിലെ നിയന്ത്രണം അശാസ്ത്രീയം ; കർഷകർ ദുരിത്തിൽ: അടിയന്തരമായ ഇടപെടൽ നടത്തണം; എബി ഐപ്പ്

കോട്ടയം: വിരീപ്പുകൃഷിയുടെ കൊയിത്ത് ആരംഭിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഒരു കർഷകരിൽ നിന്നു ഇരുപത്തിരണ്ടു ക്വിറ്റൽ നെല്ല് മാത്രമേ സംഭരിക്കു എന്ന നിയന്ത്രണം കൊണ്ടുവന്നത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് ആയിരിക്കുകയാണ് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.

Advertisements

ഈ വർഷം കർഷകർക്ക് നല്ല വിളവാണ് ഉണ്ടായിരിക്കുന്നത് മുപ്പതു ക്വിറ്റലിന് മുകളിൽ വിളവ് ലഭിക്കുന്നവരാണ് ഭൂരിഭാഗം കർഷകരും. നിയന്ത്രണത്തിലൂടെ നെല്ല് സംഭരിച്ചാൽ ഇവർ ദുരിത്തിലാകും. നെല്ലുസംഭരണത്തിന്റെ മറവിൽ യഥാർത്ഥ നെൽ കർഷകർ അല്ലാത്തവർ വലിയ തോതിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് നെല്ല് കൊണ്ടുവന്നു തട്ടിപ്പു നടത്തുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഇത്തരം നിയന്ത്രണം കൊണ്ടുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ അതിന്റെ ദോഷം അനുഭവിക്കുന്നത് ചെറുകിട കർഷകരാണ് വിവിധ ആളുകളുടെ പേരിൽ ഇപ്പോഴും തട്ടിപ്പു നടത്താനുള്ള സാഹചര്യം നിലനിൽക്കുകയാണ് സർക്കാർ നെല്ലു സംഭരണത്തിൽ പേരു രജിസ്റ്റർ ചെയ്യുപോൾ റേഷൻ കാർഡ് അടിസ്ഥാനമാക്കുകയും ഒരുകാർഡിന് മുപ്പതു ക്വിറ്റൽ നെല്ല് സംഭരിക്കുകയും ചെയ്താൽ ചെറുകിട നെൽ കർഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നെല്ലുസംഭരണത്തിലെ തട്ടിപ്പ് അവസാനിപ്പിക്കാനും സാധിക്കും. ഈ വിഷയം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles