ചില്ല് മാറ്റി , എസി വൃത്തിയാക്കി ! നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി. ബസിന്റെ ചില്ലുകള്‍ മാറ്റുകയും എ സി റിപ്പയര്‍ ചെയ്യുകയും ചെയ്തു.കാഴ്ച കൂടുതല്‍ വ്യക്തമുള്ളതാക്കുന്നതിനാണ് ബസിന്റെ ചില്ലുകള്‍ മാറ്റിയതെന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് നടക്കാവുള്ള വര്‍ക്ക് ഷോപ്പില്‍ എത്തിച്ചായിരുന്നു ചില്ലുകള്‍ മാറ്റിയത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ബസ് സര്‍വീസിനായി വര്‍ക്ക് ഷോപ്പിലെത്തിച്ചത്. റിപ്പയറിംഗിന് ആവശ്യമായ സാധനങ്ങള്‍ മുൻകൂറായി കടയിലെത്തിച്ചിരുന്നു. ബസ് നിര്‍മിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട് എത്തിയിരുന്നു.

Advertisements

കഴിഞ്ഞ ദിവസം നവകേരള ബസ് ചെളിയില്‍ താഴ്ന്നിരുന്നു. വയനാട് മാനന്തവാടിയില്‍ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയര്‍ത്തിയത്. വയനാട്ടിലെ അവസാനത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ചെളിയില്‍ താഴ്ന്ന ബസിന്റെ ടയര്‍, കയര്‍ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും സുരക്ഷിതമായി മുകളിലേയ്ക്ക് കയറ്റിയത്. ബസിന്റെ പിൻചക്രങ്ങള്‍ ചെളിയില്‍ താഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെവരെയാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. ഇന്നത്തെ കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസിന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിലെ പ്രഭാതയോഗത്തോടെയാണ് തുടക്കമാകുന്നത്. കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.

കൊയിലാണ്ടി മണ്ഡലതല പരിപാടികള്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുക. ബാലുശ്ശേരി മണ്ഡലത്തിലേത് ഗവ. വൊക്കേഷണല്‍ ഹയര്‍സക്കൻഡറി സ്‌കൂളിലും എലത്തൂര്‍ മണ്ഡലത്തിലേത് നന്മണ്ട ഹയര്‍ സെക്കൻഡറി സ്‌കൂളിലും നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ പരിപാടികള്‍ ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ ഒരുമിച്ചാണ് നടത്തുക.

Hot Topics

Related Articles