തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.നോട്ട് നിരോധനസമയത്ത് കരുവന്നൂര്‍ ബാങ്കിലൂടെ കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. എ സി മൊയ്തീൻ ഇഡിക്ക് മുൻപില് ഹാജരാകാതിരുന്നത് സിപിഎം നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതര്‍ കുടുങ്ങുമെന്ന് മനസിലായത് കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സി പി ഐ ബോര്‍ഡ് മെമ്പറുടെ വെളിപ്പെടുത്തല്‍ ഇതിന് അടിവരയിടുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കള്‍ കൊള്ളയടിച്ചിരിക്കുന്നതെന്നും സഹകരണമേഖലയെ തകര്‍ത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സി പി എമ്മിന്റെ ലക്ഷ്യം. ഇ ഡിക്കെതിരെ സി പി എം സമരം ചെയ്യുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. കോണ്‍ഗ്രസും സി പി എമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളില്‍ ബിജെപി സഹകരണ അദാലത്ത് നടത്തിക്കഴിഞ്ഞു. മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.