കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കൻ മണ്ണൂർ, ഒറവയ്ക്കൽ ഭാഗങ്ങളിൽ 9 മണി മുതൽ 5 pm മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണത്തിപ്പാറ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐ ഐ എം ആർ സി , ആർ ഐ ടി എന്നീ ട്രാൻസ് ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബിഎസ്എൻഎൽ, ഡോൺബോസ്കോ, ഇട്ടിമാണികടവ്, കൈതേപാലം, എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പയ്യപ്പാടി, തകിടി ജംഗ്ഷൻ, പുളിഞ്ചുവട് ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5:00 വരെയും മാടത്താനി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റബ്ബർ ബോർഡ്, കീഴിക്കുന്ന്, മിണ്ടാമഠം, എ ആർ ക്യാംപ്, ഗുരുമന്ദിരം ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, കുഴിമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരിക്കണ്ടമംഗലം 1&2 ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആഫ്രിക്ക പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴതടിയൂർ, ഞൊണ്ടി മാക്കൽ, മുണ്ടാങ്കൽ, പയപ്പാർ, ഇളംതോട്ടം, പോളിടെക്നിക്, ഡoപിങ്ങ് ഗ്രൗണ്ട്, ശ്രീകുരുംബക്കാവ് എന്നിവിടങ്ങളിൽ രാവിലെ 8.30മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles