ആലപ്പുഴ: ലോറിയിടിച്ച് റോഡിൽ വീണ യുവതിയ്ക്ക് ഇതേ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി ദാരുണാന്ത്യം. ഹരിപ്പാട് മാധവാ ജംഗ്ഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ആറിനുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്.
ലോറിയുടെ പിൻചക്രങ്ങൾ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടം നടന്നയുടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. തൃശൂരിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകീട്ട് സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ വണ്ടാനത്ത് നിന്ന് തിരികെ വരുമ്പോഴായിയരുന്നു അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിപ്പാട് മാധവ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഹാന്റ്ലിൽ കണ്ടയിനർ ലോറി തട്ടി. പിന്നിലിരിക്കുകയായിരുന്ന സുജ കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിൻചക്രങ്ങൾ സുചയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന സീനയ്ക്ക് നിസാര പരിക്കുകളേറ്റു. ഭർത്താവ്:അൻവർ.മകൻ: ആഷിക് (14).