മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാവെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ കൊലക്കുറ്റം നിലനിൽക്കില്ല; കേസ് നരഹത്യയ്ക്ക് മാത്രം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്നു കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ശ്രീറാം വെങ്കിട്ടരാമനും, കൂട്ട് പ്രതി വഫ ഫിറോസിനും വിടുതൽ ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് ഇപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. കേസിൽ ഇരുവർക്കും എതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്നും, രണ്ടു പേർക്കും എതിരെ മനപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനം ഓടിക്കൽ, അലക്ഷ്യമായി വാഹനം ഓടിക്കൽ വകുപ്പുകൾ മാത്രമാണ് ഇപ്പോൾ ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാൽ, രണ്ടു പേരെയും കേസിൽ നിന്നും വിട്ടയക്കാൻ കോടതി തയ്യാറായില്ല. രണ്ടു പേരും വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.