തിരുവാതുക്കൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : തിരുവാതുക്കലിൽ ബൈക്ക് കണ്ട് വെട്ടിച്ച് മാറ്റിയ എർട്ടിഗ കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും മതിലും പൂർണമായും തകർന്നു. ആർക്കും കാര്യമായി പരിക്കേറ്റില്ല. കാറോടിച്ചിരുന്ന തിരുവാർപ്പ് വലിയ പാലം സ്വദേശി സിറിലിനെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു സംഭവങ്ങൾ. തിരുവാതുക്കൽ നിന്നും ഇല്ലിക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ. ഈ കാർ മാണിക്കുന്നം ഭാഗത്ത് വച്ച് മുന്നിൽ അപകടകരമായി എത്തിയ ബൈക്ക് കണ്ട് ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയതായിരുന്നു എർട്ടിഗ. ഈ സമയം റോഡിന്റെ ഇടത് വശത്ത് നിന്ന പോസ്റ്റിൽ ഇടിച്ച കാർ , മുന്നിലെ മതിലും തകർത്തു.
മാണിക്കുന്നത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന തിരുവാതുക്കൽ ഷാജിയുടെ മതിലാണ് ഇടിച്ച് തകർത്തത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിറിലിന് കാര്യമായി പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.