കൊച്ചി : നിയമ വിദ്യാർഥിനി മോഫിയ പർവിൻ ജീവനൊടുക്കിയ സംഭവത്തിൽ സിഐയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് നടത്തിവന്നിരുന്ന സമരം തത്കാലത്തേക്ക് അവസാനിപ്പിച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ബുധനാഴ്ച രാവിലെ മുതൽ എസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന ജനപ്രതിനിധികളും നേതാക്കളും സമരം അവസാനിപ്പിക്കുകയാണ്. എന്നാൽ ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ സമരം തുടരുമെന്നും സിഐക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയത് അംഗീകരിക്കില്ലെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ ഷിയാസ് മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻവർ സാദത്ത് എംഎൽഎ, ബെന്നി ബെഹനാൻ എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എസ്പി ഓഫീസിന് മുന്നിൽ നേതാക്കൾ രാപ്പകൽ സമരം നടത്തിയത്.