കോട്ടയം തെക്കുംഗോപുരത്തെ വീട്ടിൽ നിന്നു സ്വർണവും പണവും കാണാതെയായി; സ്വർണവും 14000 രൂപയും മോഷണം പോയതായി സംശയിച്ച് പൊലീസ് സംഘം എത്തി; പരാതിയില്ലെന്ന് വീട്ടുടമ

തെക്കുംഗോപുരത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി

Advertisements

കോട്ടയം: തെക്കുംഗോപുരത്ത് വീട്ടിൽ നിന്നും 14000 രൂപയും, രണ്ടു ഗ്രാം സ്വർണവും കാണാതായി. എന്നാൽ, മോഷണം നടന്നതല്ലെന്നു വീടിനുള്ളിൽ നിന്നും കാണാതായതാണ് എന്നു സംശയിക്കുന്നതായും അറിയിച്ച വീട്ടുടമ, പൊലീസ് എത്തിയപ്പോൾ പരാതിയില്ലെന്നും അറിയിച്ചു. തെക്കുംഗോപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ വീട്ടിലാണ് രാവിലെ നാടകീയ സംഭവങ്ങൾ ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുടമയും ഭാര്യയും കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയിരുന്നു. ഇവിടെ നിന്നും തിരികെ എത്തിയപ്പോഴാണ് പണവും സ്വർണവും കാണാനില്ലെന്നു കണ്ടെത്തിയത്. ഇവർ പണവും സ്വർണവും തിരയുന്നതിനിടെ, സമീപ വാസികൾ പൊലീസിൽ വിവരം അറിയിച്ചു. സ്വർണവും പണവും മോഷണം പോയതാണ് എന്നു സംശയിച്ചാണ് സമീപ പ്രദേശത്ത് താമസിക്കുന്നവർ വിവരം പൊലീസിൽ അറിയിച്ചത്.

ഇതേ തുടർന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയും, എസ്.ഐ ടി.ശ്രീജിത്തും സ്ഥലത്ത് എത്തി. തുടർന്നു, വീട്ടുകാരോട് മോഷണം സംബന്ധിച്ചു ചോദിച്ചു. എന്നാൽ, പണവും സ്വർണവും മോഷണം പോയിട്ടില്ലെന്നും, തങ്ങളിൽ ആരോ തന്നെ ഇത് എടുത്ത് മാറ്റി വച്ചതായി സംശയിക്കുന്നുണ്ടെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും മോഷണത്തിന്റെ ലക്ഷണങ്ങൾ ഒന്നും വീട്ടിൽ കണ്ടതുമില്ല. ഇതേ തുടർന്ന് പൊലീസ് സംഘം മടങ്ങി.

രണ്ടു ഗ്രാം സ്വർണം മോഷണം പോയി
റെക്കറിംങ് ഡെപ്പോസിറ്റ് രൂപ
14000 രൂപ മോഷണം പോയി
വാടകയ്ക്ക് താമസിക്കുന്ന
മകളുടെ വീട്ടിൽ പോയതാണ്
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്
രണ്ടു ദിവസം മുൻപ് പോയതാണ്

Hot Topics

Related Articles