കണ്ണൂരിൽ പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഫൈസലാണ് അറസ്റ്റിലായത്.

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്‌റസിയിൽ പോകുകയായിരുന്ന കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്ബർ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.
പ്രതിയെ കോടതിയിൽ ഹാജരാക്കും. മദ്‌റസ അധ്യാപകനായിരുന്ന ഇയാൾക്കെതിരെ 2015ൽ മദ്‌റസാ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസ് നിലവിലുണ്ട്.

Hot Topics

Related Articles