മോനിപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: ടോറസ് ലോറി കുഴിയിലേക്ക് വീണ് വന്‍ അപകടം. കിടങ്ങൂര്‍ റോഡില്‍ മോനിപ്പള്ളി വളവിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളത്ത് നിന്നും പാലായിലേക്ക് വാഹനങ്ങളുമായി പോയ ടോറസ് ലോറിയാണ് അപകടത്തിനിടയാക്കിയത്. ടോറസ് ലോറി മോനിപ്പള്ളി വളവില്‍ എത്തിയപ്പോള്‍ റോഡില്‍ നിന്നും തെന്നിമാറി, സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധാനാഴ്ച വൈകിട്ട് പത്ത് മണിയോടെയാണ് സംഭവം. വാഹനങ്ങളുമായി എറണാകുളത്ത് നിന്നും പാലായിലേക്ക് വരികയായിരുന്നു ടോറസ്. ഹെവി ലോഡായിരുന്നതിനാല്‍ മോനിപ്പള്ളി വളവില്‍ എത്തിയതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി. റോഡില്‍ നിന്നും തെന്നിമാറിയ ടോറസ് ലോറി സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞു. റോഡില്‍ മറ്റ് വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായ അകലം പാലിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കുന്നതിനായി കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം തിരികെ കയറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.