ബൈക്ക് മൈൽകുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; ചാലക്കുടിയിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Advertisements

കൊടകര ഭാഗത്തേക്ക്  പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈൽകുറ്റിയിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. അപകടത്തിനുശേഷം ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Hot Topics

Related Articles