പുതുവർഷപ്പുലരിയിൽ കോട്ടയം തിരുവാറ്റയിൽ വാഹനാപകടം: റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പുലിക്കുട്ടിശേരി സ്വദേശിയായ യുവാവ്

തിരുവാറ്റയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

തിരുവാറ്റ: പുതുവർഷപ്പുലരിയിൽ തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 31 ന് പുതുവത്സര ദിവസം രാത്രി ഒന്നരയോടെ കുടയംപടിയ്ക്കു സമീപം തിരുവാറ്റ ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലെ ഓടയിലേയ്ക്കു ചരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ് സുനിൽ റോഡരികിൽ വീണ്് കിടക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ സുനിലിന്റെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കേസെടുത്തതായി വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അറിയിച്ചു.

Hot Topics

Related Articles