കോട്ടയം പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു ; വെള്ളൂർ അണ്ണാടി വയൽ സ്വദേശി റ്റിറ്റോ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

കോട്ടയം : പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മരിച്ചത് വെള്ളൂർ സ്വദേശിയായ വല്യ ഉപ്പൂട്ടിൽ ബിജുവിൻ്റെ മകൻ റ്റിറ്റോ ( 23 ) . വൈകിട്ട് 8.50 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

Advertisements

എതിർ ദിശയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് മുൻവശത്ത് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ റ്റിറ്റോയുടെ ഹെൽമറ്റ് തെറിച്ച് പോയതാണ് കൂടുതൽ പരിക്കേൽക്കാൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന റ്റിറ്റോയെ നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റ്റിറ്റോ കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

Hot Topics

Related Articles