കോട്ടയം : ചങ്ങനാശ്ശേരിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ചെങ്ങന്നൂര്‍ ദേവസ്വം ബോര്‍ഡ് വാച്ചര്‍ക്ക് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ ദേവസ്വം ബോര്‍ഡ് വാച്ചര്‍ ഉണ്ണിക്കൃഷ്ണന് നായരാണ് (46) മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ ദേവസ്വം മുന്‍ കാരാഴ്മ ജീവനക്കാരനെ ശ്രീധര്‍മ്മ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയില്‍ പുലര്‍ച്ചെ 4.30 ന് ആയിരുന്നു അപകടം. ഉത്രാളിക്കാവ് പൂരത്തിന് പോയി മടങ്ങവെ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി ചങ്ങനാശ്ശേരിയിലെ റിലയന്‍സ് ട്രെന്‍ഡിന് എതിര്‍വശത്തുള്ള ജ്യൂസ് കടയിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ഉണ്ണി കൃഷ്ണനെ ചങ്ങനാശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.