മണിമല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു. മണിമല ചെന്നാമറ്റം അജേഷിന്റെ മകളായ കൃതികയാണ് മരിച്ചത്. മുത്തശ്ശനൊപ്പം സ്കൂട്ടിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.
കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ ജനുവരി ആറിന് വൈകീട്ട് 7.30 ന് ഇവർ സഞ്ചരിച്ച ആക്ടീവ സ്കൂട്ടറിൽ വെള്ളമൂങ്ങ ഓട്ടോ ഇടിക്കുകയായിരുന്നു. ഈ വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ കൃതിക കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ മുത്തശ്ശൻ ഗോപിക്കും സാരമായി പരിക്കേറ്റിരുന്നു. നിർത്താതെ പോയ ഓട്ടോ പിന്നീട് പൊന്തൻപുഴയിൽ മറിഞ്ഞു.ഓടിച്ചിരുന്ന ഡ്രൈവർ പുതുപറമ്പിൽ ബിനോയിക്കും പരിക്കേറ്റിരുന്നു.ഓട്ടോ ഡ്രൈവർ ബിനോയി പുതുപറമ്പിലിനെതിരെ മണിമല പൊലീസ് കേസെടുത്തു