കൊച്ചുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ജീപ്പും കൂട്ടിയിടിച്ചു; കൽപ്പറ്റയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; കൊച്ചുമകന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: കൊച്ചുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധിക അപകടത്തില്‍ മരിച്ചു. സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നെല്ലിമുണ്ട സ്വദേശിനി ബിയുമ്മ (70) ആണ് മരിച്ചത്. വയനാട് മേപ്പാടി ഒന്നാം മൈലിലാണ് അപകടം നടന്നത്. 

Advertisements

ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Hot Topics

Related Articles