അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന് സാന്ത്വനവുമായി അഖിൽ മാരാർ ; വീഡിയോ പങ്ക് വച്ച് ബിഗ് ബോസ് ജേതാവ് 

കൊച്ചി : മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് സുചരിചിതനായി ആളാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. മികച്ച രീതിയിലുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു. 

Advertisements

നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തില്‍ ആണ് മഹേഷിനും പരിക്കേറ്റത്. നിലവില്‍ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് താരം. ഈ അവസരത്തില്‍ മഹേഷിനെ കാണാൻ എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘പ്രിയപെട്ട മഹേഷിനൊപ്പം..’ പ്രാര്‍ഥനകള്‍ എന്നാണ് വീഡിയോ പങ്കുവച്ച്‌ അഖില്‍ മാരാര്‍ കുറിച്ചത്. “എല്ലാവരെയും സ്നേഹിക്കുക. ഞാൻ ഒരാളെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അയാള്‍ക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാള്‍ ഹാപ്പി ആയിരിക്കുമ്ബോള്‍ ചിലപ്പോള്‍ എന്റെ ആവശ്യം വേണമെന്നില്ല”, എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് അഖില്‍ മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു.

Hot Topics

Related Articles