കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്; പരിക്കേറ്റത് കുത്താട്ടുകുളം സ്വദേശിയ്ക്ക്

കുര്യൻ ഉതുപ്പ് റോഡിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കുത്താട്ടുകുളം സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം. നാഗമ്പടം ഭാഗത്ത് നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വരികയായിരുന്ന ബസ് കാൽ നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.

Hot Topics

Related Articles