ഏറ്റുമാനൂർ : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു എംസി റോഡിൽ വില്ലേജ് ഓഫീസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മലപ്പുറം, ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച ബൈക്കുകളാണ് കൂട്ടിയിടിച്ചത്.ഏറ്റുമാനൂർ സ്വദേശിയായ യുവാവ് റോഡ് മുറിച്ചു കടക്കവേ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Advertisements