എരുമേലി : എരുമേലി തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം മൂന്നു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അയ്യപ്പ ഭക്തന് ദാരുണാന്ത്യം.ഇന്ന് വൈകിട്ട് അഞ്ചരയോടെ കൂടിയായിരുന്നു സംഭവം പ്ലാപ്പള്ളിയിൽ നിന്നും തെക്കേക്കര പള്ളിയിൽ നിന്നും ആലപ്പാട്ടേക്ക് ഇറങ്ങിവന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഒരു അയ്യപ്പഭക്തന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് സാരമായ പരിക്കുകളോടെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ആളെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല.സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയും വേണ്ട നടപടികളും സ്വീകരിച്ചു.