പത്തനംതിട്ട: തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ പോസ്റ്റിലിടിച്ചു. വൈദികനായ റവ.പി.റ്റി കോശി, ഭാര്യ അച്ചാമ്മ കോശി എ്ന്നിവരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. റാന്നിയില്‍ നിന്നും തിരുവല്ല കിഴക്കന്‍ മുത്തൂര്‍ ഉള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ, തിരുവല്ലയ്ക്കടുത്ത് തോട്ടഭാഗം നിര്‍മ്മല ലൈബ്രറിക്കു മുന്‍പിലുള്ള പോസ്റ്റില്‍ കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിടിച്ച പോസ്റ്റും സമീപത്തുണ്ടായിരുന്ന മറ്റൊരു പോസ്റ്റും ഒടിഞ്ഞുവീണു. പോസ്റ്റുകള്‍ ലെന്‍ കമ്പികള്‍ അടക്കമാണ് കാറിന് മുകളിലേക്കും റോഡിലേക്കും വീണത്. ഈ സമയത്ത് റോഡില്‍ തിരക്ക് ഇല്ലാതിരുന്നതു മൂലമാണ് വലിയ ദുരന്തം ഒഴിവായത്. പൊലീസോ ഫയര്‍ഫോഴ്‌സോ സ്ഥലത്ത് എത്തും മുന്‍പ് നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. നാട്ടുകാരുടെ സഹായത്തോടെ 15 മിനുട്ട് സമയം കൊണ്ട് റോഡില്‍ ഒടിഞ്ഞു വീണ പോസ്റ്റുകളും ലൈന്‍ കമ്പികളും മാറ്റി ഗതാഗത തടസ്സം നീക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജി. ജീബു കെ ജോണിന്റെ നേതൃത്വത്തില്‍ ജീവനക്കാരും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു ഇട്ടുവരുത്തിലും നാട്ടുകാരും കൂടി ഗതാഗതം പുന: ക്രമീകരിച്ചു. അര മണിക്കൂര്‍ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇതിനിടയില്‍ വന്ന മൂന്ന് ആംബുലന്‍സുകൾ നാട്ടുകാര്‍ ഗതാഗതക്കുരുക്കില്‍ നിന്നും കടത്തിവിട്ടു. വൈദികനും ഭാര്യയ്ക്കും പരിക്കുകളില്ല.