തിരുവല്ല : കായംകുളം – തിരുവല്ല സംസ്ഥാന പാതയിലെ ആലംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്. ആലംതുരുത്തി ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം.
കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം പശ്ചിമ ബംഗാളിൽ എത്തിച്ച് സംസ്കരിക്കും. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.