വടവാതൂരിൽ രണ്ടിടത്ത് തീ പിടുത്തം; തീപിടുത്തമുണ്ടായത് രബർ തോട്ടത്തിൽ; വേനലിൽ അപകട ഭീതി ഒഴിയാതെ റബർ തോട്ടങ്ങൾ

കോട്ടയം: നഗരത്തിൽ വടവാതൂരിൽ റബർ തോട്ടത്തിൽ തീ പിടിച്ചു. രണ്ടിടങ്ങളിലെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. തൂത്തുട്ടികവലയിൽ 2.55 ഓടെ നാല് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ കാടിന് തീപിടിച്ചു.

Advertisements

കരിയില കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് തീപടരുകയായിരുന്നു. കോട്ടയം അഗ്‌നിശമനസേന സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.ടി സലിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.57ന് വടവാതൂരിൽ 18 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിന് തീപിടിച്ചു. തോട്ടത്തിലെ പയർ വള്ളിക്ക് തീപിടിച്ചതിനെ തുടർന്ന് പടരുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.