അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് മാപ്പില്ല ; ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണം ; ഹൈക്കോടതി

കൊച്ചി: സാഹസികമായി വാഹനമോടിച്ച് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണക്കാരാകുന്ന ഡ്രൈവര്‍മാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് നിയമലംഘനം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് ഓര്‍മിപ്പിക്കാനും ബോധ്യപ്പെടുത്താനും കര്‍ശനനടപടി തന്നെ സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Advertisements

2002 ഡിസംബറില്‍ മാമലക്കണ്ടം-കോതമംഗലം റൂട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കും വിചാരണ കോടതി നല്‍കിയ അഞ്ച് വര്‍ഷത്തെ തടവ്ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം.
ഇടത് കൈത്തണ്ടയ്ക്ക് സ്വാധീനക്കുറവുള്ളയാള്‍ ഹെവി ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ചത് അശ്രദ്ധയായി കാണാനാകില്ല, അപകടമുണ്ടാകും എന്ന് അറിഞ്ഞുകൊണ്ടുള്ള പ്രവൃത്തിയാണ് ഡ്രൈവര്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം കേസുകളില്‍ മൃദു സമീപനം സ്വീകരിച്ചാല്‍ ഡ്രൈവിങ് പ്രത്യാഘാതങ്ങളെ നിസാരവല്‍ക്കരിക്കുന്ന സ്ഥിതിയുണ്ടാവും. അശ്രദ്ധമൂലം മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇടയാക്കിയതിന് 304 എ വകുപ്പാണ് ബാധകമാവുക എന്ന പ്രതികളുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

Hot Topics

Related Articles