എം.സി റോഡിൽ പള്ളത്ത് വാഹനാപകടം: പള്ളം കെഎസ്ഇബി ട്രാൻസ്‌ഫോർമർ ഓഫിസിനു മുന്നിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു

കോട്ടയം: എം.സി റോഡിൽ പള്ളത്ത് വാഹനാപകടം. പള്ളം കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമർ ഓഫിസിനു മുന്നിൽ കാറും ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടിപ്പർ ലോറിയാണ് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. വാഹനങ്ങൾ ഇരുവശത്തേയ്ക്കും മാറ്റിയിട്ടു. ഇതേ തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisements

Hot Topics

Related Articles