പന്തളം : സ്കൂട്ടറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ട് അസം സ്വദേശികൾ മരിച്ചു. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയിൽ ശിലാപഥർ കോവർഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകൻ മോണ്ടി ഫുക്കാൻ (25) , സമീപ ഗ്രാമവാസി നബീൻ ചരിൻഗിയയുടെ മകൻ ഹിരൺ ചരിൻഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി 10.40 ന് എം.സി.റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷനു സമീപമാണ് അപകടമുണ്ടായത് . കടയിൽ നിന്നും സ്കൂട്ടറിൽ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സാണ് ഇടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഹിരൺ ചരിൻഗിയയെ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെ 3 നാണു മോണ്ടു മരിച്ചത്. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .