അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ പരാതി : നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം : അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. 

Advertisements

മാധ്യമങ്ങൾക്ക് മുഖം നൽകാൻ നന്ദകുമാർ തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത് ഹെൽമറ്റ് ധരിച്ചാണ്. ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ പറഞ്ഞിരുന്നു, ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. ഇതുപോലെ അനുകൂല സാഹചര്യം മുൻപുണ്ടായിട്ടില്ല. തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം പുതുപ്പള്ളിയിലെ വിധി ജനങ്ങൾ തീരുമാനിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ വികസനം മുടക്കിയത് ഇടതുപക്ഷമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ വോട്ട് ചെയ്യുമെന്നും പ്രകൃതി അനുകൂലമാകും. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാ​ഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ കോൺഗ്രസ് ദുരൂഹതയും അട്ടിമറിയും സംശയിക്കുകയാണ്. വോട്ടെടുപ്പ് മനപ്പൂർവം വൈകിപ്പിക്കാൻ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് ആരോപണം. പരാതികളിൽ അന്വേഷണം നടക്കട്ടേയെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം.

വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ ചില ബൂത്തുകളിൽ പരാതികൾ ഉയർന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നതായുള്ള സംശയമാണ് ചാണ്ടിഉമ്മൻ ഇന്ന് പ്രകടിപ്പിച്ചത്. ഇടതു സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയമിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.