കോഴഞ്ചേരി ജനസിസ് ആർക്കേഡിൽ അച്ചായൻസ് ജുവലറി 28 ആമത് ഷോറൂം സിനിമാ താരം ഭാവനയും അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. അച്ചായൻഡ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ , പഞ്ചായത്ത് പ്രസിഡന്റ് സാലിം ഫിലിപ്പ് എന്നിവർ സമീപം.
Advertisements
കോട്ടയം: കോഴഞ്ചേരിയിൽ അച്ചായൻസ് ജുവലറിയുടെ പുതിയ ഷോറൂം തുറന്നു. അച്ചായൻസ് ജുവലറിയുടെ 28 ആമത് ഷോറൂമാണ് കോഴഞ്ചേരിയിൽ നടി ഭാവന ഉദ്ഘാടനം ചെയ്തത്. കോഴഞ്ചേരി വൺവേ റോഡിൽ ജനസിസ് ആർക്കേഡിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. സിനിമാ താരം ഭാവനയും അച്ചായൻഡ് ജുവലറി എംഡി ടോണി വർക്കിച്ചനും ചേർന്ന് വിളക്ക് തെളിയിച്ചാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. അച്ചായൻസ് ജുവലറി ജനറൽ മാനേജർ ഷിനിൽ കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് പങ്കെടുത്തു.