കോട്ടയം: അമ്മയോടുള്ള ദേഷ്യത്തെ തുടർന്ന് വീടിനു തീ വച്ച കേസിൽ മകൻ പൊലീസ് പിടിയിലായി.
പൂഞ്ഞാർ തെക്കേക്കര കൈപ്പള്ളി ഇടമല ഭാഗത്ത് കോവൂർ വീട്ടിൽ അനൂപ് കെ എസ് ആണ് അറസ്റ്റിലായത്. അനൂപിന്റെ മാതാവിനോടുള്ള വൈരാഗ്യത്തെ തുടർന്ന് ഇയാൾ വീടിനു തീ വയ്ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടിനു ഉണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറി കൈവശം കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് ടി വീടിന് തീയിടുകയായിരുന്നു. കേസിൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് ഇടമല ഭാഗത്ത് വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Advertisements